ഡൽഹി സ്‌ഫോടനം: ഇറാൻ പൗരന്മാരെ ചോദ്യം ചെയ്യുന്നു

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരന്മാരെ ചോദ്യം ചെയ്യുന്നു. എംബസിക്ക് സമീപം താമസിക്കുന്ന ഇറാൻ പൗരൻമാരെയാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ ചോദ്യം ചെയ്യുന്നത്. ഇവർ വിസ കാലാവധി കഴിഞ്ഞിട്ടും ഡൽഹിയിൽ തന്നെ താമസിച്ചുവരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൽ ഹിന്ദ് എന്ന ഭീകര സംഘടന രംഗത്തെത്തി. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്വേഷണ ഏജൻസികൾ ജെയ്ഷ് ഉൽ ഹിന്ദ് സംഘടനയടെ സന്ദേശം പരിശോധിച്ചു വരികയാണ്. സ്‌ഫോടനത്തിന്റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് ഏറ്റെടുത്തിട്ടുണ്ട്. എൻഎസ്ജി കമാൻഡോ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Story Highlights – Delhi blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top