മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി

priest release date postponed

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് തിയതി മാറ്റി. ഫെബ്രുവരി നാലിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്.

സെക്കന്റ്‌ ഷോ ഇല്ലാതെ വൻകിട ചിത്രങ്ങൾ റിലീസ് വേണ്ടെന്ന നിലപാടിലാണ് നിർമാതാക്കൾ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സെക്കന്റ് ഷോ അനുവദിക്കാനാകില്ലെന്ന് സർക്കാരും നിലപാടെടുത്തതോടെയാണ് പ്രീസ്റ്റിന്റെ റിലീസ് മാറ്റിയത്.

രാവിലെ 9 മുതൽ രാത്രി 9 വരെ നിലവിൽ മൂന്ന് ഷോകൾ മാത്രമാണ് തീയേറ്ററുകളിൽ ഉള്ളത്. ഫെബ്രുവരിയിൽ 12 മലയാള ചിത്രങ്ങളാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പ്രീസ്റ്റിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റി വെക്കാനുള്ള ആലോചനയിലാണ്.

Story Highlights – priest release date postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top