Advertisement

ചാലക്കുടിയില്‍ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

January 30, 2021
2 minutes Read

ചാലക്കുടി കെഎസ്ആര്‍ടിസിക്ക് സമീപം സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഈ റോഡ് സ്വദേശിനി അനിത (33), തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി സജിത് (36) എന്നിവരാണ് മരിച്ചത്. ഒരേ കയറില്‍ ആണ് രണ്ടാളും തൂങ്ങി മരിച്ചത്. ഭാര്യയും ഭര്‍ത്താവും എന്ന പേരിലാണ് ലോഡ്ജില്‍ റൂമെടുത്തത്. ഒപ്പം യുവതിയുടെ രണ്ടു മക്കളും ഉണ്ടായിരുന്നു.

രാവിലെ കുട്ടികളാണ് തൊട്ടടുത്ത റൂമില്‍ ഉള്ള താമസക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് മരണ വിവരം പുറത്ത് അറിയുന്നത്. കുട്ടികള്‍ ചാലക്കുടി പൊലീസിന്റെ സംരക്ഷണയില്‍ ആണ്. അതേസമയം മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

Story Highlights – young man and woman were found dead at a lodge in Chalakudy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top