വി. കെ ശശികല ആശുപത്രി വിട്ടു; തമിഴ്നാട്ടിലേയ്ക്കുള്ള മടക്കം പിന്നീട്

കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുന്ന ദിവസങ്ങളിൽ ശശികല ബംഗളൂരുവിൽ തുടരും. തമിഴ്നാട്ടിലേയ്ക്കുള്ള മടക്കം പിന്നീടായിരിക്കും.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് 1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശശികല മോചിതയായത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Story Highlights – VK Sasikala Discharged From Hospital
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News