കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ശശികല നാളെ ആശുപത്രി വിടും

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല നാളെ ആശുപത്രി വിടും. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് ശശികല നിലവിൽ ചികിത്സയിൽ കഴിയുന്നത്. ശശികല നാളെ പത്ത് ദിവസത്തെ ചികിത്സ പൂർത്തിയാക്കും.

കഴിഞ്ഞ മൂന്ന് ദിവസമായി ശശികല കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നില്ല. കൃത്രിമ ഓക്‌സിജൻ നൽകാതെ ശ്വസിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഞായറാഴ്ച ശശികലയ്ക്ക് ആശുപത്രി വിടാനാകുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ആശുപത്രി വിട്ടാൽ ഏതാനും ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് 1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശശികല മോചിതയായത്. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശശികലയുടെ മോചനമെന്നത് ശ്രദ്ധേയമാണ്.

Story Highlights – VK Sasikala to Be Released From Hospital Tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top