വി. കെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി കണ്ടുകെട്ടി

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വി.കെ. ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവുകൾ, 19 കെട്ടിടങ്ങൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

നാ​ല് വ​ർ​ഷ​ത്തെ ജ​യി​ൽ ​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി ശ​ശി​ക​ല സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ​വേ​ഗത്തിലാക്കിയ​ത്. ശശികലയുടെ അടുത്ത ബന്ധുക്കളായ ഇ​ള​വ​ര​ശി, സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ചെ​ന്നൈ ആ​യി​രം​വി​ള​ക്ക്​ വാ​ൾ​സ്​ ഗാ​ർ​ഡ​നി​ലെ കെ​ട്ടി​ട​ങ്ങ​ളും ത്യാ​ഗ​രാ​യ​ന​ഗ​ർ ശ്രീ​രാം ന​ഗ​റി​ലെ വീ​ടു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി​യിരുന്നു. അ​നധികൃത സ്വ​ത്ത്​ സ​മ്പാ​ദ​ന​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​പ്രിം​കോ​ട​തി വി​ധി​യ​നു​സ​രി​ച്ചാ​ണ്​ ന​ട​പ​ടി.

Read Also : വി. കെ ശശികല ജയിൽ മോചിതയായി

കേ​സി​ലെ മറ്റൊരു പ്രതിയായ ജ​യ​ല​ളി​തയുടെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ൾ ഇ​തു​വ​രെ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ജ​യ​ല​ളി​ത​യു​ടെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​ത്​ സ​ർ​ക്കാ​റി​ന്​ അ​പ​കീ​ർ​ത്തി​യാ​വു​മെ​ന്ന​തി​നാ​ലാ​ണ്​ ന​ട​പ​ടി നി​ർ​ത്തി​വ​ച്ചി​രു​ന്ന​ത്.

Story Highlights – V K Sasikala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top