വി. കെ ശശികല ജയിൽ മോചിതയായി

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വി.കെ. ശശികല ജയിൽ മോചിതയായി. കൊവിഡ് ബാധിതയായതിനാൽ ചികിത്സ പൂർത്തിയാക്കിയതിന് ശേഷമേ ശശികല ചെന്നൈയിലേയ്ക്ക് തിരിക്കുകയുള്ളൂ.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട്,1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ശശികല മോചിതയായത്. പരപ്പന അഗ്രഹാര ജയിൽ അധികൃതർ ശശികല ചികിത്സയിൽ കഴിയുന്ന ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മോചന ഉത്തരവ് കൈമാറി. കൊവിഡ് വാര്‍ഡില്‍ ശശികലയ്ക്ക് നല്‍കി വന്നിരുന്ന പൊലീസ് കാവൽ പിന്‍വലിച്ചു. ശശികലയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ ബന്ധുക്കള്‍ക്ക് കൈമാറി.
Story Highlights – VK Sasikala released from prison
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.