കര്‍ഷക സമരം; 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തലാക്കി ഹരിയാന

ഹരിയാന സര്‍ക്കാര്‍ 14 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചത് നീട്ടി. ഫെബ്രുവരി 1 (നാളെ) വൈകുന്നേരം അഞ്ചു മണി വരെയാണ് താത്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.
ഇന്‍റര്‍നെറ്റ് നിര്‍ത്തലാക്കല്‍ സമാധാന പരിപാലനത്തിനും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനും വേണ്ടിയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് ഹരിയാനയുടെ ചില ഭാഗങ്ങളില്‍ നേരത്തെ ഇന്റര്‍നെറ്റ് സേവനം ലഭ്യമായിരുന്നില്ല. അമ്പാല, കുരുക്ഷേത്ര, കര്‍ണാല്‍. പാനിപത്ത്, ഹിസാര്‍, ജിന്‍ഡ്, റോത്തക്, ബിവാനി, സിര്‍സ, ഫത്തേഹബാദ്, ദദ്രി, സോനിപത്ത്, ഝജ്ജാര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്.
Story Highlights – farmers protest, internet ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here