മത്സരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി: കെപിസിസി പ്രസിഡന്റ്

mullappally ramachandran

മത്സരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ട്വന്റിഫോറിനോട്.

ലീഗിനെ കുറിച്ചുള്ള എ വിജയരാഘവന്റെ പരാമര്‍ശം സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും തന്റെ ലക്ഷ്യം കോണ്‍ഗ്രസിന്റെ വിജയമെന്നും കെപിസിസി പ്രസിഡന്റ്. താന്‍ മത്സരിക്കാതെ യുഡിഎഫ് വിജയം ഉറപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം സിപിഐഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുസ്ലിം ലീഗിനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Story Highlights – mullappally ramachandran, high command, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top