Advertisement

ദേശീയ പതാകയെ അപമാനിച്ച സംഭവം; പ്രധാനമന്ത്രിയുടെത് മുതലക്കണ്ണീര്‍: ദിഗ്‌വിജയ് സിംഗ്

January 31, 2021
Google News 2 minutes Read
narendra modi digvijay singh

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ദേശീയ പതാകയെ അപമാനിച്ചതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മന്‍ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി സംഭവത്തെ കുറിച്ച് സംസാരിച്ചത്. ആളുകളെ വിഡ്ഢികളാക്കുന്നത് നിര്‍ത്തണമെന്നും ദിഗ് വിജയ് സിംഗ്.

മന്‍ കി ബാത്തിന്റെ 73ാം എപ്പിസോഡിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ സംഭവത്തെ കുറിച്ചുള്ള പരാമര്‍ശം. റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് ദുഃഖകരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിവര്‍ണ പതാകയെ അപമാനിച്ചതില്‍ രാജ്യത്തിന് വളരെയധികം ദുഃഖമുണ്ടെന്ന് റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്.

Read Also : ഇന്ധനവില വർധിപ്പിച്ച് ബിജെപി എംഎൽഎമാരെ വാങ്ങുന്നു: ദിഗ്‌വിജയ് സിംഗ്

ആര്‍എസ്എസുമായി ബന്ധമുണ്ടെന്നതില്‍ പ്രധാനമന്ത്രിക്ക് എന്താണ് ഒരു ഞെട്ടലുണ്ടാകാത്തത് എന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ദശാബ്ദങ്ങളോളം ദേശീയ പതാക ഉയര്‍ത്താന്‍ മടിച്ചു നിന്ന പ്രസ്ഥാനമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ജനുവരി 26ന് ദേശീയ പതാകയെ അപമാനിച്ചതിന് സാക്ഷിയാകേണ്ടി വന്നതില്‍ രാജ്യം അമ്പരന്നു- പ്രധാനമന്ത്രി മോദി ഞെട്ടി!! സ്വാതന്ത്ര്യലബ്ദിക്ക് ശേഷം പതിറ്റാണ്ടുകളോളം ദേശീയ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ച ആര്‍എസ്എസിന്റെ ഭാഗമാകുന്നതില്‍ പ്രധാനമന്ത്രിക്ക് ഞെട്ടലില്ല? മുതലക്കണ്ണീര്‍ ആണ് പ്രധാനമന്ത്രിയുടെത്’ എന്നാണ് ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.

Story Highlights – digvijay singh, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here