ഇന്ധനവില വർധിപ്പിച്ച് ബിജെപി എംഎൽഎമാരെ വാങ്ങുന്നു: ദിഗ്‌വിജയ് സിംഗ്

ഇന്ധന വില വർധിപ്പിച്ച് ബിജെപി ലാഭം നേടുകയാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പെട്രോൾ പമ്പ് ഉടമകൾക്കും പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാരിനുമാണ് പെട്രോൾ- ഡീസൽ വർധനവിന്റെ ലാഭം ലഭിക്കുന്നത്. ഇന്ധന വില വർധനയുടെ ലാഭവിഹിതം ഉപയോഗിച്ച് എംഎൽഎമാരെ ബിജെപി വാങ്ങുകയാണ്.
20ാം ദിവസമാണ് പെട്രോൾ വില കൂടുന്നത്. കൃഷിക്കാർ, ജോലിക്കാർ എന്നിവരുടെ പോക്കറ്റിൽ നിന്ന് പണം നഷ്ടപ്പെടുന്നു. ധനികരുടെ പോക്കറ്റ് നിറയുകയാണ്.
Read Also: ക്വാറന്റീനിലായിരിക്കെ മരിച്ച യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
രാജ്യത്ത് തുടർച്ചയായി 20ാം ദിവസവും ഇന്ധന വില വർധിച്ചു. 20 ദിവസത്തിനിടെ ഡീസലിന് 10 രൂപ 21 പൈസയും, പെട്രോളിന് 8 രൂപ 93 പൈസയും വർധിച്ചു. രാജ്യത്ത് ഇന്ധന വില കുതിച്ചുയരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. തുടർച്ചയായി 20ാം ദിവസവും ഇന്ധന വില വർധിച്ചു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിച്ചത്.
ഇന്നത്തെ പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 80 രൂപ 29 പൈസയായി, ഡീസലിന് 75 രൂപ 92 പൈസയും. 20 ദിവസത്തിനിടെ ഡീസലിന് 10 രൂപ 21 പൈസയാണ് കൂടിയത്. പെട്രോളിന് 8 രൂപ 93 പൈസയും വധിച്ചു. തുടർച്ചയായുള്ള ഇന്ധന വില വർധനവ് ജനജീവിതം ദുസഹമാക്കുകയാണ്. ദിവസവും 50 പൈസയിൽ താഴെയാണ് എണ്ണ കമ്പനികൾ വില വർധിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here