ക്വാറന്റീനിലായിരിക്കെ മരിച്ച യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

13 covid cases kottayam

കോട്ടയത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം. വിദേശത്ത് നിന്നെത്തിയ കുറുമുള്ളൂർ സ്വദേശിയായ മഞ്ജുനാഥിന്റെ ഫലമാണ് നെഗറ്റീവായത്. ഇന്ന് രാവിലെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചു. ആരോഗ്യ നില മോശമായതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിലിരുന്ന മഞ്ജുനാഥിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയായിരുന്നു മരണം.

Read Also: പ്രളയഫണ്ട് തട്ടിപ്പ് കേസ്; അൻവറിനെ സഹായിച്ച മൂന്ന് സിപിഐഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യും

അതേസമയം, മഞ്ജുനാഥിനെ അവശ നിലയിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.

 

quarantine, kottyam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top