ഉമ്മൻ ചാണ്ടി കയ്യൊഴിഞ്ഞു; നേമത്ത് മത്സര സന്നദ്ധനായി കെ പി സി സി സെക്രട്ടറി വിജയൻ തോമസ്

kpcc vijayan thomas nemom

ഉമ്മൻ ചാണ്ടി കയ്യൊഴിഞ്ഞ നേമത്ത് മത്സര സന്നദ്ധനായി കെ പി സി സി സെക്രട്ടറി വിജയൻ തോമസ്. നേമത്ത് ജയം ഉറപ്പാണ്. മറ്റാരെങ്കിലും നേമത്തിനായി അവകാശവാദം ഉന്നയിച്ചാൽ മത്സരിക്കാനില്ലെന്നും വിജയൻ തോമസ് തിരുവനന്തപുരത്ത് ട്വൻ്റിഫോറിനോട് പറഞ്ഞു.

ആഞ്ഞുപിടിച്ചാൽ നേമത്ത് ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. നേമമായി മാറും മുമ്പ് പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലമായിരുന്നെന്നതും ഇവിടെ തുടർച്ചയായി കോൺഗ്രസിലെ ബി വിജയകുമാർ ജയിച്ചതും കോൺഗ്രസുകാരുടെ സ്വപ്നങ്ങളിൽ ഈയിടെ കടന്നു വരുന്നുണ്ട്. നേമം മണ്ഡലത്തിൽ ബിജെപി ജയിച്ചത് ഹിന്ദു വോട്ടുകൾ പരമാവധി സമാഹരിച്ചതിനാലാണെന്ന് വിലയിരുത്തുന്ന ചില കോൺഗ്രസ് നേതാക്കളുണ്ട്. അത്തരം പ്രചരണങ്ങളിലൊന്നും വിജയൻ തോമസിന് വിശ്വാസമില്ല

സുരക്ഷിതമണ്ഡലമെന്ന നിലയിൽ മുമ്പ് കെ കരുണാകരൻ മത്സരിക്കുകയും ജയിക്കുകയും ചെയ്തതാണ് പഴയ നേമം മണ്ഡലം. ഇവിടെ കഴിഞ്ഞ തവണ എൽ ജെ ഡി യിലെ വി സുരേന്ദ്രൻ പിള്ളയായിരുന്നു സ്ഥാനാർത്ഥി. സുരേന്ദ്രൻ പിള്ളക്ക് 13000 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഇക്കുറി മണ്ഡലം ഘടകകക്ഷികൾക്ക് നൽകാതെ കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.

Story Highlights – kpcc secretary vijayan thomas ready to contest in nemom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top