2021ലെ ആദ്യ മൻ കി ബാത് ഇന്ന്

Modi Mann Ki Baat

2021ലെ ആദ്യ മൻ കി ബാത് ഇന്ന്. ഇന്ന് പകൽ 11 മണിക്കാണ് പരിപാടി നടക്കുക. പ്രതിമാസ റേഡിയോ പരിപാടിയുടെ 73ആം എപ്പിസോഡ് ആണ് ഇത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

കാർഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെയായിരുന്നു കഴിഞ്ഞ തവണത്തെ മൻ കി ബാത്. അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകൾ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു. 2020 ൽ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തവർഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങൾ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കർഷകർ പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത് കർഷകർ ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കർഷകർ പ്രതിഷേധിച്ചത്.

Story Highlights – PM Modi To Address 2021’s First ‘Mann Ki Baat’ Today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top