സോളാർ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ല; നടക്കുന്നത് നുണപ്രചാരണമെന്ന് രമേശ് ചെന്നിത്തല

സോളാർ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂകാംബികയിൽ പോയി എന്നത് ശരിയാണ്. എന്നാൽ പരാതിക്കാരി തന്നെ വന്നുകണ്ടു എന്നത് നുണപ്രചാരണമാണ്. സോളാർ കേസ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയും സോളാർ കേസിലെ പരാതിക്കാരിയും ഒരേ ദിവസം മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് സരിത ആദ്യം മടങ്ങി. വിശേഷാൽ പൂജ കഴിഞ്ഞ് വൈകിട്ടോടെയാണ് രമേശ് ചെന്നിത്തല മടങ്ങിയത്. ഇതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്.

Story Highlights – Ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top