തെലങ്കാനയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച മൂന്നാമത്തെ ആരോഗ്യ പ്രവർത്തകയും മരിച്ചു; വാക്സിൻ പാർശ്വഫലമല്ല മരണകാരണമെന്ന് അധികൃതർ

തെലങ്കാനയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തക മരിച്ചു. ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ തെലങ്കാനയിൽ മരണപ്പെടുന്ന മൂന്നാമത്തെ ആരോഗ്യ പ്രവർത്തകയാണ് ഇത്.
തെലങ്കാന മാഞ്ചീരിയ ജില്ലയിലെ കാശിപ്പേട്ട് ഗ്രാമത്തിലെ 55 കാരിയാണ് മരണപ്പെട്ടത്. ജനുവരി 19നാണ് പിഎച്ച്സി കാശിപേട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തക കൊവിഡ് വാക്സിൻ സ്വീകരിച്ചത്.
വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യ പ്രവർത്തകയ്ക്ക് ശ്വാസ തടസവും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മെഡിലൈഫ് ആശുപര്തിയിൽ പ്രവേശിപ്പിക്കുകയായിരുന്ന. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇവരെ നിംസ് ഹൈദരാബാദിൽ പ്രവേശിപ്പിച്ചു.
എന്നാൽ ആരോഗ്യ പ്രവർത്തക മരിച്ചത് കൊവിഡ് വാക്സിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടല്ല, മറിച്ച മറ്റ് അസുഖങ്ങൾ കൊണ്ടാണെന്നാണ് തെലങ്കാന അധികൃതർ നൽകുന്ന വിശദീകരണം.
Story Highlights – Third healthcare worker dies after Covid vaccination in Telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here