Advertisement

കോഴിക്കോട് കിൻഫ്ര നോളജ് പാർക്കിനായി ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകിയില്ലന്ന് പരാതി

February 1, 2021
Google News 2 minutes Read
land Kozhikode Kinfra compensated

കോഴിക്കോട് രാമനാട്ടുകര കിൻഫ്ര നോളജ് പാർക്കിനായി ഭൂമി വിട്ടു നൽകിയവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയില്ലന്ന് പരാതി. ഭൂമി ഏറ്റെടുത്ത് 12 വർഷം പിന്നിട്ടുമ്പോഴും നഷ്ടപരിഹാരം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഭൂഉടമകൾ സമരം ആരംഭിച്ചു.

രാമനാട്ടുകര നഗരസഭയിലെ 6, 7, 21, 22 എന്നീ വാർഡുകളിൽ പെട്ട 80 ഏക്കർ ഭൂമിയാണ് 2008 ൽ സർക്കാർ കിൻഫ്രയ്ക്ക് വേണ്ടി ഏറ്റെടുത്തത്. എന്നാൽ 12 വർഷം പിന്നിടുമ്പോഴും ഭൂമി വിട്ടു നല്കിയവർക്ക് അർഹമായ നഷ്ടപരിഹാര തുക ലഭിച്ചില്ലന്നാണ് പരാതി. 2010 ൽ സർക്കാർ ന്യായ വിലയുടെ പത്തിലൊന്ന് മാത്രം നൽകി. നിരന്തരമായ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ 2018 നവംബറിനുള്ളിൽ മുഴുവൻ തുകയും നൽകണം എന്ന് ഹൈക്കോടതി വിധി വന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനെ തുടർന്നാണ് ഭൂഉടമകൾ കിൻഫ്രയ്ക്ക് മുന്നിൽ സമരം ആരംഭിച്ചത്‌. 95 പേർക്കായി 115 കോടിയോളം രൂപയാണ് കിട്ടാനുള്ളത്.

ഏറ്റെടുത്ത ഭൂമിയിൽ ആറു നില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി ഉടൻ ഉദ്ഘാടനം നടത്താനുള്ള തിരക്കിലാണ് സംസ്ഥാന സർക്കാർ. എന്നാൽ മുഴുവൻ നഷ്ടപരിഹാര തുകയും നല്കാത്ത പക്ഷം നോളജ് പാർക്കിന്റെ ഉദ്ഘാടനം അനുവദിക്കില്ലന്നാണ് സമരക്കാർ പറയുന്നത്.

Story Highlights – Complaint that those who gave away land for Kozhikode Kinfra Knowledge Park were not compensated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here