വഴിതടയല്‍ സമരവുമായി കര്‍ഷക സംഘടനകള്‍

farmers protest

സമരം വീണ്ടും ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ശനിയാഴ്ചയാണ് വഴി തടയല്‍. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വഴി തടയും. രാജ്യ വ്യാപകമായാണ് കര്‍ഷകരുടെ വഴി തടയല്‍ സമരം.

ഉപാധികള്‍ അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണം, സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്നിവയാണ് ആവശ്യങ്ങള്‍.

Read Also : കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; കര്‍ഷക ക്ഷേമത്തിന് 75,060 കോടി

അതേസമയം ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതം കുറച്ചെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ തവണ 5.1 ശതമാനം മാറ്റി വച്ചു. ഇത്തവണ അത് 4.3 ശതമാനമേയുള്ളൂ.

കര്‍ഷക സംഘടനകളുടെയും സമരത്തെ അനുകൂലിച്ചവരുടെയും മരവിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രധാനപാതകള്‍ പൊലീസ് പൂര്‍ണമായും സീല്‍ ചെയ്തു. തിക്രിയില്‍ റോഡുകളില്‍ ഇരുമ്പാണി തറച്ചു. പ്രക്ഷോഭകരുടെ ട്രാക്ടറുകളും വാഹനങ്ങളും തടയുന്നതിനാണ് നടപടി.

Story Highlights – farmers protest, central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top