Advertisement

ആരോ​ഗ്യമേഖലയ്ക്ക് 64,180 കോടി രൂപയുടെ പദ്ധതി; രാജ്യത്തേത് ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക്

February 1, 2021
Google News 1 minute Read
finance minister announces 64180 crore health project

ആരോ​ഗ്യമേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ആരോ​ഗ്യമേഖലയ്ക്ക് 64,180 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ആരോ​ഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും ഇന്ത്യയുടെ കൊവിഡ് വാക്സിൻ ലോകത്തിന് തന്നെ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് നിലവിൽ രണ്ട് കൊവിഡ് വാക്സിനുണ്ട്. രണ്ട് വാക്സിനുകൾ കൂടി പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

കൊവിഡ് വാക്സിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും ചെലവഴിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

മിഷന്‍ പോഷണ്‍ 2.0′ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

Story Highlights – finance minister announces 64180 crore health project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here