Advertisement

വ്യാപക ക്രമക്കേട്: മലപ്പുറം എടക്കര പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ

February 1, 2021
Google News 1 minute Read

മലപ്പുറം എടക്കര പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ. പഞ്ചായത്ത് ഡയറക്ടറാണ് ജീവനക്കാരെ പുറത്താക്കി നടപടി സ്വീകരിച്ചത്. പഞ്ചായത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെയാണ് നടപടി.

കെട്ടിട നിർമാണ പെർമിറ്റ്, നമ്പറിം​ഗ് എന്നിവയിൽ വ്യാപക തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. മലപ്പുറം
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡയറക്ടറുടെ നടപടി. സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചർ, ലോഗിൻ ഐഡി എന്നിവ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സെക്രട്ടറി സ്വന്തം ഡിജിറ്റൽ സിഗ്നേച്ചർ, ലോഗിൻ ഐ.ഡി, പാസ് വേർഡ് എന്നിവ സുരക്ഷിതമായി സൂക്ഷിക്കാതെ ഓഫിസിലെ ഹെഡ്ക്ലാർക്ക് ഉൾപ്പടെയുളള മുഴുവൻ ജീവനക്കാർക്കും കൈമാറിയിരുന്നു എന്നാണ് കണ്ടെത്തൽ. ഇതുവഴി യാതൊരു നിയമവും പാലിക്കാതെയാണ് പഞ്ചായത്തിലെ നടപടിക്രമങ്ങൾ നടത്തിയതെന്നും ഡയറക്ടർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനാൽ
വിജിലൻസ് അന്വേഷണത്തിനും പഞ്ചായത്ത് ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്.

Story Highlights – Malappuram edakkara panchayatt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here