Advertisement

അവതരിപ്പിച്ചത് കോര്‍പറേറ്റ് അനുകൂല ബജറ്റ്: പ്രതിപക്ഷ നേതാവ്

February 1, 2021
Google News 1 minute Read
Audit of local bodies, High Court petition, Ramesh Chennithala

കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തിലും യാതൊരുവിധ ആശ്വാസ നടപടികളുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും ചെന്നിത്തല. സര്‍ക്കാര്‍ എല്ലാ രംഗത്ത് നിന്നും പിന്മാറുന്നു. സ്വകാര്യവത്കരണ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ചെന്നിത്തല തൃക്കരിപ്പൂരില്‍ പറഞ്ഞു.

Read Also : രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള ജാഥയ്ക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രത്തില്‍ പരസ്യം; വിവാദം

അതേസമയം കേന്ദ്ര ബജറ്റ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വികസന കുതിപ്പിന് ഗതിവേഗം നല്‍കുന്നതാണ് ബജറ്റ്. കൃഷിക്കാര്‍ക്ക്, ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക്, അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയും സ്വാധീനിക്കുന്ന ചരിത്രത്തിലെ മികച്ച ബജറ്റാണ് ഇത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാണ് പുതിയ ബജറ്റ്. ബജറ്റില്‍ കേരളത്തെ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights – ramesh chennithala, union budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here