15കാരിയായ പെൺകുട്ടിയെ 5 മാസത്തോളം പീഡിപ്പിച്ചു; കേസിൽ 17 പ്രതികൾ; 8 പേർ അറസ്റ്റിൽ

raping trafficking minor girl

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച കേസിൽ 8 പേർ അറസ്റ്റിൽ. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മായിയും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. 17 പേരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 30ന് ഈ 17 പേർക്കെതിരെയും ശ്രിങ്കേരി പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

അറസ്റ്റിലായ അമ്മായി ആണ് കേസിലെ പ്രധാന പ്രതി. കല്ല് പൊട്ടിക്കുന്ന ജോലിയാണ് പെൺകുട്ടി ചെയ്തുകൊണ്ടിരുന്നത്. ബസ് ഡ്രൈവറായ ഗിരീഷാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗിരീഷ് പിന്നീട് അഭി എന്നയാൾക്ക് കുട്ടിയുടെ നമ്പർ കൈമാറി. ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങളും വിഡിയോകളും പകർത്തി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത ഇയാൾ വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് അഭിയുടെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. മൂന്ന് വർഷം മുൻപ് അമ്മ മരണപ്പെട്ടതിനു ശേഷം അമ്മായിയോടൊപ്പമാണ് പെൺകുട്ടി ജീവിക്കുന്നത്. ബലാത്സംഗങ്ങളെപ്പറ്റി അറിഞ്ഞിട്ടും ഇവർ പുറത്ത് പറഞ്ഞിരുന്നില്ല.

Story Highlights – 8 arrested for raping, trafficking of minor girl for over 5 months

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top