ബാലഭാസ്കർ കേസിൽ കുറ്റപത്രം സമർപ്പിച്ചു;അപകട മരണം തന്നെയെന്ന് കുറ്റപത്രം; പ്രതി ഡ്രൈവർ അർജുൻ

ബാലഭാസ്കർ കേസിൽ ഡ്രൈവർ അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
132 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. നൂറിലധികം രേഖകൾ പരിശോധിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും
ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അർജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങൾ നൽകിയതിനും തെളിവുകൾ കെട്ടിച്ചമച്ചതിനും കലാഭവൻ സോബിക്കെതിരെയും കേസെടുക്കും.
Story Highlights – balabhaskar accident charge sheet submitted
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News