കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് കെ വി തോമസിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പട്ടികയിലുണ്ട്. അനൗദ്യോഗിക അംഗങ്ങളായി നാല് പേരെയും ഉള്‍പ്പെടുത്തി. കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, വയലാര്‍ രവി, കെ മുരളീധരന്‍ തുടങ്ങിയവരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Story Highlights – congress, assembly election
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News