കാഞ്ഞിരപ്പള്ളി സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് സിപിഐ

കാഞ്ഞിരപ്പള്ളി സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. സീറ്റിൽ വിട്ടുവീഴ്ചയാവാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരയാണ് ജില്ലാ എക്സിക്യൂട്ടീവ് അതൃപ്തി അറിയിച്ചത്. കോട്ടയമോ, പൂഞ്ഞാറോ വച്ചുമാറി പ്രശ്ന പരിഹാരമുണ്ടാക്കാനുള്ള നീക്കത്തിലായിരുന്നു സിപിഐഎം.
ജോസ് കെ മാണിയുടെ ഇടത് മുന്നണിയിലേക്കുള്ള വരവോടെയാണ് കാഞ്ഞിരപ്പള്ളി സീറ്റിൽ ചർച്ചകൾ സജീവമായതത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ എൽഡിഎഫിന് ഗുണകരമായെന്നുള്ള വിലയിരുത്തൽ കൂടി വന്നതോടെ, കാഞ്ഞിരപ്പള്ളി സീറ്റിൽ വിട്ടു വീഴ്ച്ചയാവാമെന്ന നിലപാടിലേക്ക് സിപിഐ സംസ്ഥാന നേതൃത്വമെത്തി. എന്നാൽ
കാനം രാജേന്ദ്രൻറെ നേതൃത്വത്തിൽ നടന്ന കോട്ടയം ജില്ലാ എക്സിക്യൂട്ടീവിൽ ഇക്കാര്യത്തിൽ അതൃപ്തി പ്രകടമാക്കി നേതാക്കൾ രംഗത്തെത്തി. ജില്ലാ കൗൺസിലിലും കാഞ്ഞിരപ്പള്ളി വിട്ടുനൽകാനാവിലെന്ന കാര്യം നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാറോ കോട്ടയമോ നൽകി സമവായമുണ്ടാക്കാമെന്നാണ് സിപിഎം കണക്കുകൂട്ടൽ സാധ്യമാകില്ലെന്ന നിലപാട് ജില്ലാ നേതൃത്വം സ്വീകരിച്ചാൽ പകരം തൃശൂർ കൊല്ലം ജില്ലകളിലെ സുരക്ഷിത സീറ്റുകൾ വേണമെന്ന ആവശ്യം സിപിഐ ഉയർത്തിയേക്കും. സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കുന്നതിനു മുന്നോടിയായി പടലപ്പിണക്കങ്ങൾ വേഗത്തിൽ തീർക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്.
Story Highlights – CPI will not compromise on Kanjirapally seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here