സിപിഐഎം സ്ഥാനാര്‍ത്ഥി മാനദണ്ഡത്തില്‍ ധാരണയായി; മത്സരിച്ച സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകും

സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന തീരുമാനം പരമാവധി നടപ്പാക്കാനാണ് ധാരണയായത്.
സിറ്റിംഗ് എംഎല്‍എയെ മാറ്റിയാല്‍ വിജയസാധ്യതയെ ബാധിക്കുമെങ്കില്‍ വീണ്ടും അവസരം നല്‍കും. സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രചരണജാഥകള്‍ക്ക് ശേഷം തുടങ്ങാനും ധാരണയായി.
അതേസമയം, പുതിയ ഘടകകക്ഷികള്‍ക്ക് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകള്‍ വിട്ട് നല്‍കേണ്ടി വരുമെന്ന് സിപിഐഎം വിലയിരുത്തി. കേരള കോണ്‍ഗ്രസ് എം,എല്‍ജെഡി എന്നീ കക്ഷികള്‍ക്ക് വേണ്ടി വിട്ട് വീഴ്ചകള്‍ക്ക് സിപിഐഎം തയാറാകുമെന്നാണ് റിപ്പോർട്ട്.
Story Highlights – balabhaskar accident charge sheet submitted
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News