ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഒരു ടെസ്റ്റിലും ജയിക്കില്ല: ഗൗതം ഗംഭീർ

England winning Test Gambhir

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ടിന് ഒരു സാധ്യതയും ഇല്ലെന്ന് ഗംഭീർ പറഞ്ഞു. സാധ്യതയുണ്ടെങ്കിൽ തന്നെ അത് ഡേ നൈറ്റ് മത്സരത്തിലാണ്. അതുകൊണ്ട് തന്നെ 3-0, 3-1 എന്ന നിലയിൽ ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്നും ഗംഭീർ പറഞ്ഞു.

“3-0 എന്ന നിലയിലോ 3-1 എന്ന നിലയിലോ ഇന്ത്യ തന്നെ പരമ്പര ജയിക്കും. ഒരു പിങ്ക് ബോൾ ടെസ്റ്റിൽ മാത്രമാണ് ഞാൻ ഇംഗ്ലണ്ടിന് സാധ്യത കല്പിക്കുന്നത്. 50-50 ശതമാനമാണ് സാധ്യത. അവർക്കുള്ള സ്പിൻ ആക്രമണം കൊണ്ട് ഒരു ടെസ്റ്റ് മത്സരമെങ്കിലും ഇംഗ്ലണ്ട് വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”- ഗംഭീർ പറഞ്ഞു.

Read Also : സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ അനുവദിച്ച് തമിഴ്നാട്; ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കാൻ സാധ്യത

ജോ റൂട്ടിന് ഇന്ത്യൻ പര്യടനം വെല്ലുവിളിയാകുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ശ്രീലങ്കയിൽ നന്നായി കളിച്ചെങ്കിലും ബുംറയെയും അശ്വിനെയും നേരിടുക എളുപ്പമാവില്ല. അതുകൊണ്ട് തന്നെ റൂട്ടിന് ഈ പരമ്പര ഒരു വേറിട്ട അനുഭവമായിരിക്കും എന്നും ഗംഭീർ പറഞ്ഞു.

അതേസമയം, 6 ദിവസത്തെ ക്വാറൻ്റീനു ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഫെബ്രുവരി അഞ്ചിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. 13ന് രണ്ടാം ടെസ്റ്റ് നടക്കും. ഇരു മത്സരങ്ങളും ചെന്നൈയിലാണ്. പിന്നീടുള്ള രണ്ട് മത്സരങ്ങൾ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ്.

Story Highlights – Dont see England winning any of the test matches v India says Gautam Gambhir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top