Advertisement

കേന്ദ്ര സർക്കാരുമായി തത്കാലം ചർച്ച വേണ്ടെന്ന് കർഷക സംഘടനകൾ

February 2, 2021
Google News 1 minute Read
farmers halt meeting with govt

കേന്ദ്ര സർക്കാരുമായി തത്കാലം ചർച്ച വേണ്ടെന്ന് കർഷക സംഘടനകൾ. സർക്കാർ സമരത്തെ നേരിടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പൊലീസിന്റെ കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കർഷകർ. കസ്റ്റഡിയിൽ ഉള്ള 122 പേരെ വിട്ടയ്ക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.

റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും കിസാൻ മോർച്ച പറഞ്ഞു.

ഫെബ്രുവരി 6 ന് ശേഷം സാഹചര്യം വീണ്ടും വിലയിരുത്തുമെന്നും സംഘം അറിയിച്ചു.

Story Highlights – farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here