ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പത്തനംതിട്ട അടൂരില്‍ ഏഴു വയസുകാരന് നേരെ അച്ഛന്റെ ക്രൂരത

പത്തനംതിട്ട അടൂരില്‍ ഏഴു വയസുകാരന് നേരെ അച്ഛന്റെ ക്രൂരത. ചട്ടുകം ചൂടാക്കി മകന്റെ വയറിലും കാല്‍ പാദങ്ങളിലും പൊള്ളിച്ചു. മദ്യലഹരിയില്‍ എത്തിയാണ് കുട്ടിയുടെ അച്ഛന്‍ ക്രൂര പീഡനം നടത്തിയത്. ജോലിക്ക് പോകുമ്പോള്‍ പഠിക്കാന്‍ പറഞ്ഞ ഭാഗം പഠിക്കാത്തതിനെ ചൊല്ലിയാണ് മകനെ പൊള്ളിച്ചതെന്നാണ് മൊഴി.
അച്ഛന്‍ ശ്രീകുമാറിനെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടൂര്‍ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ കഴിഞ്ഞ 30 ന് വൈകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. ജോലിക്ക് പോകുന്നതിന് മുന്‍പ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പഠിക്കാനായി പാഠഭാഗങ്ങള്‍ നല്‍കിയിരുന്നു. തിരിച്ചെത്തി ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാത്തതിനെ തുടര്‍ന്നാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. സംഭവം നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
Story Highlights – Father cruelty against a seven year old boy in Adoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here