കേന്ദ്രത്തിനെതിരെ സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ആലപ്പുഴ സ്വദേശിയായ ജി. ബാലഗേപാല്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാ് കോടതിയുടെ ഉത്തരവ്. ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കണം. രണ്ട് മാസത്തിനുള്ളില്‍ ശമ്പളം തിരിച്ച് പിടിച്ച് കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കണം. രണ്ട് മാസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Story Highlights – High Court, government employees strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top