പാലക്കാട് അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു

son killed father palakkad

പാലക്കാട് നെല്ലായയിൽ മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയിൽ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്.

കുടുംബ വഴക്കിനെ തുടർന്നാണ് മകൻ അഫ്സൽ അച്ഛനെ തലക്ക് അടിച്ചത്. പരുക്കേറ്റ വാപ്പൂട്ടി ഹാജിയെ പെരിന്തൽമണ്ണ യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിന്റെ റാഡുകൊണ്ടാണ് മകൻ കൊലപാതകം നടത്തിയത്. മകന് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി.

Story Highlights – son killed father palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top