വാളയാര്‍ കേസ് സിബിഐയ്ക്ക്; വിജ്ഞാപനത്തിലെ അവ്യക്തതകള്‍ നീക്കണം; പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍

വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ വിജ്ഞാപനത്തിലെ അവ്യക്തതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം എന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. പാലക്കാട് പോക്‌സോ കോടതിയും തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. നേരത്തെ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമ വകുപ്പ് എതിര്‍ത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകാവൂ എന്നതായിരുന്നു എതിര്‍പ്പിന് കാരണം.

Read Also : വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനം

അതേസമയം അന്വേഷണം സിബിഐയ്ക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അതുവരെയും സമരം തുടരുമെന്നാണ് അവരുടെ നിലപാട്.

വാളയാര്‍ കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ലെങ്കിലും കേസ് സിബിഐക്ക് കൈമാറണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തത്.

Story Highlightsvalayar case, cbi probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top