അരൂരിൽ വൻ തീപിടുത്തം; തീ നിയന്ത്രണ വിധേയമായിട്ടില്ല

aroor major fire accident

അരൂരിൽ വൻ തീ പിടുത്തം. ടിന്നർ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

അരൂർ പുത്തനങ്ങാടിയിലെ ഹൈടെക് എന്ന പെയിൻ്റ് നിർമാണ കമ്പനിക്കാണ് തീപിടിച്ചത്. ജീവനക്കാർ ഊണ് കഴിക്കാൻ പുറത്ത് പോയിരുന്നു. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ലെന്നാണ് വിവരം.

തീപിടുത്തമുണ്ടാകാൻ ഉള്ള കാരണം വ്യക്തമായിട്ടില്ല. ചേർത്തല, അരൂർ, മട്ടാഞ്ചേരി ഫയർ യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടില്ല.

Story Highlights – aroor major fire accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top