ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് ആര്‍. ബാലശങ്കര്‍

ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് ആര്‍. ബാലശങ്കര്‍. മത്സരിക്കുന്നെങ്കില്‍ ചെങ്ങന്നൂരില്‍ മത്സരിക്കും. മറ്റു മണ്ഡലങ്ങളിലെവിടെയും മത്സരിക്കാനില്ലെന്നും ബാലശങ്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഇപ്പോഴും പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തിലാണ് മത്സരിക്കാന്‍ താത്പര്യം. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പാര്‍ട്ടിയുടെ നേതാക്കന്മാര്‍ എന്താണ് ആഗ്രഹിക്കുന്നത് അത് നടത്തും. ചെങ്ങന്നൂരുകാരനായതിനാല്‍ അവിടെ മത്സരിക്കും. ചെങ്ങന്നൂരുമായി നല്ല ബന്ധമുണ്ട്. വേറൊരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – R. Balashankar confirms Chengannur candidature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here