ആനുകൂല്യങ്ങൾ ക്രിസ്ത്യാനികൾക്കും നല്കണം : പി സി ജോർജ്

Christians need equal consideration as Muslims says pc George

സംസ്ഥാനത്ത് മുസ്ലിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്ന് പിസി ജോർജ്. ട്വന്റിഫോറിനോടാണ് പിസി ജോർജ് ഇക്കാര്യം പറഞ്ഞത്. ബിഷപ്പുമാരടക്കം സർക്കാരിന്റെ ഈ സമീപനത്തിൽ അസ്വസ്ഥരാണെന്നും പിസി ജോർജ് പറഞ്ഞു.

‘ബാങ്കുവിളിക്കുന്നവർക്കും, മുക്രിക്കും, കോഴിയെ അറക്കുന്നവർക്കുമെല്ലാം ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. പക്ഷേ ക്രിസ്ത്യാനിക്ക് ഇത് വേണ്ട. അതുകൊണ്ട് അവർക്ക് കൊടുക്കുന്നത് കൊടുത്തോട്ടെ, പക്ഷേ ന്യൂനപക്ഷമെന്ന നിലയിൽ ക്രിസ്ത്യാനികൾക്കും പിര​ഗണന നൽകണം’- പിസി ജോർജ് പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. യു ഡി എഫ് പ്രവേശന നീക്കം അവസാനിച്ചു. പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് ഉമ്മൻ ചാണ്ടിയുടേത്. എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച കിട്ടുമെന്നും പി സി ജോർജ് തിരുവനന്തപുരത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – Christians need equal consideration as Muslims says pc George

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top