Advertisement

ലോക്‌സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐഎം

February 3, 2021
Google News 1 minute Read
cpim candidate criteria decided

ലോക്‌സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐഎം. വിജയസാധ്യത കണക്കിലെടുത്ത് ചിലര്‍ക്ക് ഇളവ് നല്‍കണമെന്നും നിര്‍ദേശം. നിയമസഭയില്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയവര്‍ക്ക് സീറ്റ് നല്‍കില്ല.

തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കണ്ട എന്ന് സിപിഐഎം സംസ്ഥാന സമിതിയും തീരുമാനിച്ചു. മണ്ഡലം നിലനിര്‍ത്താന്‍ അനിവാര്യമെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവ് നല്‍കേണ്ടതുള്ളു. സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് എകെജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച തുടരുകയാണ്.

ഇരുപതിലധികം മണ്ഡലങ്ങളിലാണ് രണ്ടുവട്ടം തുടര്‍ച്ചയായി വിജയിച്ചവരുള്ളത്. ഇവരില്‍ മന്ത്രിമാരുള്‍പ്പെടെ പലര്‍ക്കും ഇളവ് നല്‍കുന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയാണ്. മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിംഗ് എംഎല്‍എയുടെ സ്ഥാനാര്‍ത്ഥിത്വം അനിവാര്യമാണെങ്കില്‍ മാര്‍ഗനിര്‍ദേശത്തില്‍ കടുംപിടിത്തം ഉണ്ടാവില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം ബി രാജേഷ്, കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഇളവു നല്‍കുന്ന കാര്യവും സംസ്ഥാന സമിതി പരിഗണിക്കും. സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും രണ്ടു ദിവസങ്ങളിലായി ചേരുന്ന യോഗത്തില്‍ ധാരണയാകും.

Read Also : നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ സിപിഐഎം സ്വതന്ത്രന്‍മാര്‍ ഉള്‍പ്പെടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ട് നല്‍കേണ്ടി വരുമെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടറിയറ്റ് വിലയിരുത്തിയിരുന്നു. ഏതൊക്കെ സീറ്റുകള്‍ വിട്ട് നല്‍കണമെന്ന കാര്യവും സംസ്ഥാന കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

Story Highlights – cpim, assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here