ദുല്‍ഖറും സണ്ണി വെയ്‌നും കുറുപ്പിന്റെ പുതിയ പോസ്റ്ററില്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ആണ് പോസ്റ്ററിലുള്ളത്. ഇരുവരും വെള്ള ടീ ഷര്‍ട്ടും കാക്കി പാന്റ്‌സും ആണ് ധരിച്ചിരിക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് പോസ്റ്റര്‍. ഫോട്ടോ കണ്ടിട്ട് പൊലീസ് വേഷത്തിലാേേണാ ദുല്‍ഖര്‍ എത്തുന്നതെന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. ബഹുഭാഷകളില്‍ ചിത്രം ഒരുങ്ങുന്നുണ്ടെന്നും വിവരം.

ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ ഇറങ്ങിയിട്ട് ഒന്‍പത് വര്‍ഷം തികയുന്ന ദിവസത്തിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. പോസ്റ്ററിനൊപ്പം വികാരഭരിതമായ ഒരു കുറിപ്പും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്. സണ്ണി വെയിനും സെക്കന്റ് ഷോയിലൂടെയാണ് സിനിമയില്‍ രംഗപ്രവേശം നടത്തിയത്.

Posted by Dulquer Salmaan on Wednesday, 3 February 2021

‘ഒന്‍പത് വര്‍ഷങ്ങള്‍ മുന്‍പ് ഇതേ ദിവസമാണ് ഞങ്ങളുടെ ആദ്യ സിനിമ സെക്കന്റ് ഷോ റിലീസ് ആയത്. ഒരുകൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലൂടെ എത്തിയത്. അന്നത്തെ പേടിയും നടുക്കവും ഇപ്പോഴും ഉണ്ടെങ്കിലും അത് വളരെ പോസിറ്റീവ് ആയ കാര്യമായി മാറിയിരിക്കുകയാണ്.

Read Also : ദുല്‍ഖര്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

ഈ ദിവസം ഞാന്‍ എങ്ങനെ പുതുതായി തുടങ്ങിയെന്നതിനെ ഓര്‍മിപ്പിക്കുന്നു. ഞാന്‍ എവിടെ നിന്ന് തുടങ്ങിയെന്നും എങ്ങനെ വന്നുവെന്നും അതെന്നെ ഓര്‍മിപ്പിക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. വ്യത്യസ്തമായ ഇന്റസ്ട്രികളില്‍ നിന്നുള്ള എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഈ വര്‍ഷം മികച്ച സിനിമകള്‍ ഉണ്ടാകട്ടെയെന്നും എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നും ആശംസിക്കുന്നു.’ ദുല്‍ഖര്‍ കുറിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. സെക്കന്റ് ഷോയുടെ സംവിധായകന്‍ ആയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ മുടക്കുമുതല്‍ ഉള്ള സിനിമയാണിത്. ശോഭിത ധൂലിപാലയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Story Highlights – dulquer salman, sunny wayne

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top