ദുല്‍ഖര്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

dulquer salman roshan andrews

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. സിനിമ നിര്‍മിക്കുന്നതും ദുല്‍ഖറാണ്. ചിത്രത്തിന് വേണ്ടി പുതുമുഖങ്ങളെ ദുല്‍ഖര്‍ തേടുന്നുണ്ട്.

Read Also : സെയില്‍സ് ഗേളായി മഞ്ജു വാര്യര്‍; പ്രതി പൂവന്‍കോഴിയുടെ ട്രെയ്‌ലര്‍ പുറത്ത്

ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണിത് എന്നാണ് വിവരം. ഈ സിനിമ നേരത്തെ തന്നെ റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചിരുന്നു. കഴിവുള്ള അഭിനേതാക്കളെ സിനിമയിലേക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ് ദുല്‍ഖറിന്റെ അവസാനം ഇറങ്ങിയ മലയാള സിനിമ. ഇനി ഇറങ്ങാനുള്ളത് മലയാളത്തില്‍ ‘കുറുപ്പ്’, തമിഴില്‍ ‘വാന്‍’, ‘ഹേയ് സിനാമിക’ എന്നീ ചിത്രങ്ങളാണ്. കൂടാതെ ‘മണിയറയിലെ അശോകന്‍’ എന്ന സിനിമയില്‍ അതിഥി താരമായും ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Story Highlights dulquer salman, roshan andrews

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top