Advertisement

സെയില്‍സ് ഗേളായി മഞ്ജു വാര്യര്‍; പ്രതി പൂവന്‍കോഴിയുടെ ട്രെയ്‌ലര്‍ പുറത്ത്

December 4, 2019
Google News 0 minutes Read

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സംവിധായകന്റെയും അഭിനേതാക്കളുടെയും സാന്നിധ്യത്തില്‍ കോട്ടയം ആനന്ദ് തീയേറ്ററിലാണ് ടെയ്‌ലറിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം ക്രിസ്മസ് ദിനത്തിന് മുമ്പ് റിലീസ് ചെയ്യും.

ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. സ്വന്തം നോവലിനെ ആസ്പദമാക്കി ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സിനിമയുടെ ട്രെയ്‌ലറിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ കോട്ടയം ആനന്ദ് തീയേറ്ററില്‍ റോഷന്‍ ആന്‍ഡ്രൂസും, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള താരനിരയും എത്തി. ചിത്രത്തില്‍ സംവിധായകനാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.

മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സ്ത്രീകള്‍ക്ക് ധൈര്യം പകരുന്ന വേഷമാണ് ചിത്രത്തിലേതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here