Advertisement

ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈക്കെതിരെ

February 3, 2021
2 minutes Read
kerala blasters mumbai city

ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. ലീഗിലെ തന്നെ ഏറ്റവും കരുത്തരും പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുമുള്ള മുംബൈ സിറ്റിയെ തോൽപിക്കാൻ ബ്ലാസ്റ്റേഴ്സ് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുംബൈ തകർത്തിരുന്നു.

ലീഗ് അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്. മുംബൈ, എടികെ എന്നീ ടീമുകൾ ഏറെക്കുറെ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചപ്പോൾ ബാക്കിയുള്ള രണ്ട് സ്ഥാനത്തിനായി 7 ടീമുകളാണ് പോരടിക്കുന്നത്. ഈസ്റ്റ് ബംഗാളും ഒഡീഷയും ലീഗിൽ നിന്ന് ഏകദേശം പുറത്തായിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോടേറ്റ തോൽവി മറികടന്ന് വിജയവഴിയിൽ തിരികെ എത്തുക എന്ന ലക്ഷ്യത്തോടെയാവും മുംബൈ ഇന്ന് ഇറങ്ങുക. എടികെയോട് 2-3 എന്ന സ്കോറിനു പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിനും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്.

Read Also : ഐഎസ്എൽ റഫറിയിങിലെ അപാകതകൾ; ഫിഫയ്ക്ക് പരാതി നൽകി മഞ്ഞപ്പട

കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെക്കുന്ന പ്രകടനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഗാരി ഹൂപ്പറും ജോർഡൻ മറേയുമടങ്ങിയ ആക്രമണ നിര ഫോമിലാണ്. എന്നാൽ, പ്രതിരോധ നിരയുടെ പ്രകടനം ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോസ്റ്റ ഓരോ മത്സരത്തിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിഷു കുമാറിനു പരുക്കേറ്റതും ജസൽ കഴിഞ്ഞ സീസണിലെ ഫോമിൻ്റെ നിഴൽ മാത്രം ആയതും പ്രതിരോധത്തെ ഉലക്കുകയാണ്. ഏറ്റവുമധികം പെനാൽറ്റികളും (6) ഏറ്റവുമധികം ഗോളുകളും (25) വഴങ്ങിയത് ബ്ലാസ്റ്റേഴ്സാണ്. 25ൽ 15 ഗോളുകളും രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ആദ്യ ഗോൽ നേടിയതിനു ശേഷം ടീം നഷ്ടപ്പെടുത്തിയത് 13 പോയിൻ്റുകൾ. പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാലേ ബ്ലാസ്റ്റേഴിൻ്റെ യാത്ര സുഗമമാവൂ.

അതേസമയം, ലീഗിലെ ഏറ്റവും ബാലൻസ്ഡായ ടീമാണ് മുംബൈ സിറ്റി എഫ്സി. കൂടുതൽ ക്ലീൻ ഷീറ്റുകൾ (8), കൂടുതൽ ഗോളുകൾ (20), ഏറ്റവും കുറഞ്ഞ ഗോളുകൾ വഴങ്ങിയ ടീം (7) എന്നിങ്ങനെ എല്ലാ മേഖലയിലും കരുത്തർ. അതുകൊണ്ട് തന്നെ ഇന്ന് പ്രതീക്ഷകളൊന്നും ഇല്ലാതെയാവും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.

Story Highlights – kerala blasters vs mumbai city fc today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top