ഡോളര്‍ കടത്ത് കേസിലും ജാമ്യം; എം. ശിവശങ്കറിന് ജയില്‍ മോചിതനാകാം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ എം. ശിവശങ്കറിന് ജയില്‍ മോചിതനായി പുറത്തിറങ്ങാം.
എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 22 ാം പ്രതിയായിരുന്നു ശിവശങ്കര്‍. ഈ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഡോളര്‍ കടത്ത് കേസിലും കൂടി ജാമ്യം ലഭിച്ചതോടെ എം. ശിവശങ്കറിന് ജയില്‍ മോചിതനായി പുറത്തിറങ്ങാം.
Story Highlights – M. Shivshankar has been granted bail in a dollar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here