‘നിരപരാധിയെന്ന് വിശ്വസിക്കുന്നു’ എം ശിവശങ്കറിനെ പിന്തുണച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. വി വേണുവിന്റെ കുറിപ്പ്

ജാമ്യത്തിലിറങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. വി വേണു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിവശങ്കറിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തുന്നത്.
ശിവശങ്കര്‍ മോചിതനായതില്‍ സന്തോഷമെന്നും ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ശിവശങ്കറിന് എതിരേയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ല. മാധ്യമങ്ങള്‍ ശിവശങ്കറിനെ വേട്ടയാടിയെന്നും മാധ്യമങ്ങളുടെ പെരുമാറ്റം ക്ഷമിക്കാനാകാത്തതെന്നും ഡോ. വി വേണു ഫേസ്ബുക്കില്‍ കുറിച്ചു. നിലവില്‍ ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാണ് ഡോ. വി വേണു.
I cannot describe in words how happy I am to see Sivasankar walk out free. I believe he is innocent, and that the…
Posted by Venu Vasudevan on Wednesday, 3 February 2021
എം ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 22 ാം പ്രതിയായിരുന്നു ശിവശങ്കര്‍. ഈ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഡോളര്‍ കടത്ത് കേസിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് എം ശിവശങ്കറിന് ജയില്‍ മോചിതനായി പുറത്തിറങ്ങിയത്.
Story Highlights – m shivashankar, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here