രാഷ്ട്രീയമായ നഷ്ടമുണ്ടാകില്ലെന്ന് ബോധ്യപ്പെടുംവരെ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കണമെന്ന് ശരദ് പവാര്‍

രാഷ്ട്രീയമായ നഷ്ടമുണ്ടാകില്ലെന്ന് ബോധ്യപ്പെടുംവരെ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കണമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് അറിയിക്കും. ഇന്നലെ ശരദ് പവാറിനെ കണ്ട നേതാക്കള്‍ എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാണി സി. കാപ്പന്‍ മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ അനുനയം വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ്, എന്‍.എ. മുഹമ്മദ് കുട്ടി, റസാഖ് മൗലവി അടക്കമുള്ള ഒരു സംഘമാണ് ഇന്നലെ വൈകുന്നേരം ശരദ് പവാറിനെ ഡല്‍ഹിയിലെത്തി കണ്ടത്. എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരുമെന്ന കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് ശരദ് പവാര്‍ അറിയിച്ചതായി സംഘം ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ന് എ.കെ. ശശീന്ദ്രന്‍, പീതാംബരന്‍ മാസ്റ്റര്‍, മാണി സി. കാപ്പന്‍ അടക്കമുള്ളവര്‍ ശരദ് പവാറിനെ കാണും. പാലാ സീറ്റിന്റെ മാത്രം പേരില്‍ ഇടത് മുന്നണി വിടുന്നത് നഷ്ടമാകുമെന്ന അഭിപ്രായത്തിലാണ് ഇപ്പോള്‍ എന്‍സിപി കേന്ദ്ര നേതൃത്വം. ഇക്കാര്യത്തില്‍ സിപിഐഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും ശരദ് പവാറും ചര്‍ച്ച നടത്തിയിരുന്നു. പാലാ സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കാമെന്ന സൂചനയാണ് സിപിഐഎം എന്‍സിപിക്ക് നല്‍കിയിട്ടുള്ളത്. തുടര്‍ഭരണം കിട്ടിയാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനം കിട്ടും.

Story Highlights – Sharad Pawar wants ncp stay in LDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top