കുറ്റിപ്പുറത്ത് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂര്‍ ഭാരതപ്പുഴയില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കില്‍ അല്‍താഫ് മരിച്ചത്. 20 വയസായിരുന്നു.

ഉമ്മയുടെ വീടായ രാങ്ങാട്ടൂരില്‍ വിരുന്നെത്തി പുഴയില്‍ കളിക്കുന്നതിനിടെ കൈയില്‍ നിന്ന് പോയ ഫുട്‌ബോള്‍ എടുക്കാനായി ശ്രമിക്കുന്നതിനിടെയാണ് കയത്തിലകപ്പെട്ടത്. നീന്തലറിയില്ലത്തതിനാല്‍ വെള്ളത്തില്‍ താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുഴയില്‍ തെരച്ചിലിനിടയില്‍ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Story Highlights -malappuram, drowned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top