റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണി; രണ്ട് ഹരിയാന സ്വദേശികൾ അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശമയച്ച രണ്ട് ഹരിയാന സ്വദേശികൾ അറസ്റ്റിൽ. ഗുരുഗ്രാമിലെ ഇവരുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്ത്. നിതിൻ ശർമ്മ, ഹക്കാം എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് എസ്ഐ വിബി അനസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാത്രി ഇവരെ കൊച്ചിയിലെത്തിക്കും.
ജനുവരി 25ന് നോർത്ത് എസ്ഐ അനസിനാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ ഉദ്ദേശ്യം വ്യക്തമല്ല.
Story Highlights – Threat of blast in Kerala on Republic Day; Two arrested
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News