Advertisement

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കും : പി സി ജോർജ്

February 3, 2021
Google News 1 minute Read
pc george

നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച കിട്ടുമെന്നും പി സി ജോർജ് തിരുവനന്തപുരത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

എൽഡിഎഫുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും, മുന്നണി അവരുടെ വാതിൽ തുറന്നിട്ട് തന്നെ വിളിച്ചാൽ മാത്രമേ അങ്ങനെ ചിന്തിക്കേണ്ട കാര്യമുള്ളുവെന്നും സിപി ജോർജ് പറഞ്ഞു. യുഡിഎഫ് പ്രവേശന നീക്കം അവസാനിച്ചു. പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് ഉമ്മൻ ചാണ്ടിയുടേതെന്നും പിസി ജോർജ് തുറന്നടിച്ചു.

എല്ലാം കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിൻ്റെ സർവനാശത്തിൻ്റെ തുടക്കമാണെന്നും പിസി ജോർജ് പറഞ്ഞു.

അതേസമയം, ചില വിവാദ പരാമർശങ്ങൾ കൂടി പിസി ജോർജ് നടത്തി. മുസ്ലിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്നും ബിഷപ്പുമാരടക്കം ഇതിൽ അസ്വസ്ഥരാണെന്നും പിസി ജോർ പറഞ്ഞു. മുല്ലമാർക്ക് നൽകുന്ന ആനുകൂല്യം ക്രിസ്ത്യാനികൾക്കും നൽകണമെന്നും പിസി ജോർജ് പറഞ്ഞു.

Story Highlights – pc george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here