കനയ്യ കുമാറിന് താക്കീതുമായി സിപിഐ ദേശീയ കൗണ്‍സില്‍

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ താക്കീത് ചെയ്ത് സിപിഐ പാര്‍ട്ടി ദേശീയ കൗണ്‍സില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ് കനയ്യ കുമാര്‍.
ഡിസംബറില്‍ പാട്‌നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്തതിന്റെ പേരിലാണ് കനയ്യ കുമാറിന് താക്കീത് നല്‍കിയത്. ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചതിന്റെ അറിയിപ്പ് കനയ്യയ്ക്ക് ലഭിച്ചില്ലെന്നു പറഞ്ഞാണ് ഇന്ദു ഭൂഷനെ പ്രാദേശിക നേതാക്കള്‍ മര്‍ദിച്ചത്.
Read Also : ലോക്‌സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐഎം
സിപിഐ ‘കണ്‍ഫ്യൂഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ’ ആയി മാറിയെന്നതടക്കമുള്ള പ്രസ്താവനകളില്‍ കനയ്യ കുറെക്കൂടി ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ദു ഭൂഷനെ മര്‍ദിച്ച സംഭവത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ വ്യക്തമാക്കിയിരുന്നു.
Story Highlights – kanhaya kumar, cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here