മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; കെ. സുധാകരന്‍ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ്

കെ. സുധാകരന്‍ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. എന്‍സിപിക്ക് പിന്നാലെ യുഡിഎഫ് പോകില്ലെന്നും മാണി സി. കാപ്പന്‍ മുന്നണിയിലേക്ക് വരുമോയെന്ന് കാത്തിരുന്ന് കാണാമെന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു.

ഐശ്വര്യ കേരള യാത്ര വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം യാത്രയിലൂടെ മനസിലാകുന്നുണ്ട്. മാണി സി. കാപ്പന്‍ യുഡിഎഫിലേക്ക് വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. ആരെങ്കിലും കൊഴിഞ്ഞു വരുമോ എന്ന് നോക്കിയിരിക്കുകയല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് കെ. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. ‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

Story Highlights – k sudhakaran reference about Chief Minister should have been avoided

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top