Advertisement

കെ.സുധാകരന്റെ പ്രസ്താവന: ഖേദം പ്രകടിപ്പിക്കണമെന്ന് എംഎം ഹസൻ; പ്രതികരിക്കാതെ ചെന്നിത്തല

February 4, 2021
Google News 1 minute Read
mm hassan asks k sudhakaran to apologize

കോൺ​ഗ്രസ് നേതാവ് വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് മുതിർന്ന നേതാക്കൾ. സുധാകരൻ ഖേദം പ്രകടിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. പ്രസ്താവന ദുരുദ്ദേശത്തോടെയുള്ളതായിരുന്നില്ലെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് എംഎം ഹസൻ കൂട്ടിച്ചേർത്തു.

എന്നാൽ കെ.സുധാകരൻ കള്ളം പറയുന്ന ആളെല്ലന്നും, പിന്നീട് പ്രതികരിക്കാമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിഷയത്തെക്കുറിച്ച് അറിയില്ലെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. രമേശ് ചെന്നിത്തലയും വിഷയത്തിൽ പ്രതികരിച്ചില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനമാണ് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ ഉന്നയിച്ചത്. മുഖ്യമന്ത്രിക്കെതിരായ തന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നുവെന്നും ഇതിന് പിന്നാലെ വാക്ക് മാറ്റിയെന്നും സുധാകരൻ തുറന്നടിച്ചു. ഇതിന് പിന്നിലെ താത്പര്യം ചെന്നിത്തല വ്യക്തമാക്കണമെന്നായിരുന്നു കെ സുധാകരന്റെ പ്രസ്താവന.

ഷാനിമോൾ ഉസ്മാന് പിന്നിൽ ആരോ ഉണ്ടെന്ന് പറഞ്ഞ കെ സുധാകരൻ, മുഖ്യമന്ത്രിക്കെതിരായ വിമർശനം സഹിക്കാൻ ആകാത്തവർ ആണോ കോൺ​ഗ്രസിൽ ഉള്ളതെന്നും ചോദിച്ചു. താരിഖ് അൻവറിന് മലയാളം അറിയില്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. താരിഖ് അൻവറിന് ഇത് സംബന്ധിച്ച് വിശദീകരണം നൽകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights – mm hassan asks k sudhakaran to apologize

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here