റിഹാന്നയും മിയ ഖലീഫയും ദേശവിരുദ്ധർ; ബിജെപി നേതാവ്

Rihanna Mia Rahul Anti-National

പോപ് ഗായിക റിഹാന്നയും മുൻ പോൺ താരം മിയ ഖലീഫയും ദേശവിരുദ്ധരെന്ന് ബിജെപി നേതാവ് സമ്പിത് പത്ര. രാജ്യത്ത് നടക്കുന്ന കർഷക പ്രതിഷേധങ്ങളെ പിന്തുണച്ച് ഇവർ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് സമ്പിത് പത്രയുടെ പ്രസ്താവന. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദേശവിരുദ്ധനാണെന്ന് പത്ര പറഞ്ഞു. നിലവിൽ കേരളത്തിൽ സന്ദർശനം നടത്തുന്ന ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദയോടൊപ്പമാണ് സമ്പിത് പത്ര.

“റിഹാന്നയ്ക്കും രാഹുലിനും കർഷകരെപ്പറ്റിയോ വിളകളെപ്പറ്റിയോ ഒന്നുമറിയില്ല. എന്നിട്ടും അവർ വിഷയത്തിൽ ട്വീറ്റ് ചെയ്യുന്നു. ഗാന്ധി പ്രതിമ തകർത്തപ്പോൽ ഇവർ എവിടെയായിരുന്നു. അപ്പോൾ എന്തുകൊണ്ടാണ് ഈ രാജ്യാന്തര സെലബ്രറ്റികൾ ട്വീറ്റ് ചെയ്യാതിരുന്നത്? കശ്മീരി പണ്ഡിറ്റുകളെ കൊല ചെയ്തപ്പോൾ ഇവർ ട്വീറ്റ് ചെയ്തിരുന്നോ? ജനുവരി 26ന് വാളുകൾ കൊണ്ട് ഡൽഹി പൊലീസിനു പരുക്കേറ്റപ്പോൾ ഇവർ ട്വീറ്റ് ചെയ്തിരുന്നോ? ഇവർ ആരും അപ്പോൾ ട്വീറ്റ് ചെയ്തില്ല. രാഹുൽ ഗാന്ധി വിദേശത്ത് പോയി ദേശവിരുദ്ധരെ സന്ധിക്കുന്നു, അത് റിഹാന്ന ആയാലും മിയ ഖലീഫ ആയാലും. ഇത് ഇന്ത്യയെ അവമതിക്കാനുള്ള കുപ്രചാരണമാണ്. ഇവർ ദേശവിരുദ്ധരാണ്.”- പത്ര പറഞ്ഞു.

Read Also : കർഷക സമരത്തിന് പിന്തുണ അർപ്പിച്ച് ഗ്രെറ്റ തുൻബർഗ്

കരീബിയൻ ദ്വീപായ ബാർബഡോസിലെ ബാർബേഡിയൻ പൗരത്വമുള്ളയാളാണ് പോപ് ഗായിക റിഹാന്ന. ലബനോനിൽ ജനിച്ച് അമേരിക്കൻ പൗരത്വമുള്ളയാളാണ് മിയ ഖലീഫ.

നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരിൽ നടക്കും. ഇതുവരെ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രൻ രാവിലെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും.

Story Highlights – Rihanna, Mia Khalifa and Rahul Gandhi are Anti-National says BJP Leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top